നഴ്‌സുമാര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യവുമായി പി.സി.തോമസ്
ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന ഒരുപദ്ധതി അടിയന്തരമായി തുടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് രംഗത്ത്.
നഴ്‌സുമാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ സംബന്ധിച്ച് 21. 5. 2021 ല്‍ താന്‍ പ്രധാനമന്ത്രിക്കയച്ചഈ മെയിലിന്് മറുപടിയായി 14.6.2021ലെ കത്ത് തനിക്ക് ലഭിച്ചെന്നും, നഴ്‌സുമാരുടെ ശമ്പളം ഇരുപതിനായിരത്തില്‍ കുറയാത്ത രീതിയില്‍ ആക്കണമെന്നും, കോവിഡ് കാലത്തെ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്നുമുള്ള ഗൈഡ്‌ലൈനുകള്‍ ഉള്‍പ്പെടുത്തി, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇവ കൂടാതെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി കൂടി തുടങ്ങണമെന്നും, കേന്ദ്രം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് വീണ്ടും മെയില്‍ അയച്ചതായിഅദ്ദേഹം വ്യക്തമാക്കി.