ലോക്ഡൗണ്‍ ലംഘനം; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് എന്‍ എസ് മാധവന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ആക്ഷേപം ഉയരുമ്പോള്‍ വിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് എം പി രമ്യ ഹരിദാസ്, മുന്‍ എം എല്‍ എ വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി തുടങ്ങിയവര്‍ ഭക്ഷണം കഴിച്ചെന്ന ആരോപണം ഉയരുന്നതിനിടയിലാണ് എന്‍ എസ് മാധവന്‍ പരസ്യമായി വിമര്‍ശനവുമായി വരുന്നത്. ‘ഇത് ശരിയല്ലെന്ന് വിഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും’ എന്നാണ് എന്‍ എസ് മാധവന്‍ സമൂഹമാധ്യമമായ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.
മുഖ്യമന്ത്രിയുടെ പേരില്‍ ‘ആരാണ് ദൈവം എന്ന് നിങ്ങള്‍ ചോദിച്ചു അന്നം തരുന്നവന്‍ എന്ന് ജനം പറഞ്ഞു കേരളത്തിലെ ദൈവം’ എന്നെഴുതി വളാഞ്ചേരി വൈകത്തൂര്‍ പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുന്‍പില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡിനെതിരെ കഴിഞ്ഞ ദിവസം വി.ടി ബലറാം വിമര്‍ശിച്ചിരുന്നു. ഇതിന് പകരം എന്ന രീതീയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ലോക്ക്ഡൗണ്‍ ലംഘനത്തെ കൂട്ടി ചേര്‍ത്ത് എന്‍ എസ് മാധവന്‍ വിമര്‍ശിച്ചിരിക്കുന്നത്.
അതേസമയം ലോക്ഡൗണ്‍ ലംഘിച്ചെന്ന ആരോപണം എഉയര്‍ന്നതോടെ പ്രതികരണവുമായി എം പി രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ വന്നതല്ലെന്നും പാഴ്‌സല്‍ വാങ്ങാന്‍ വന്നതാണെന്നും എന്നാല്‍ മഴ കാരണം ഹോട്ടലില്‍ ഇരുന്നതെന്നുമായിരുന്നു വിശദീകരണം.