GamesLatest NewsNationalNews
ലോക ഒന്നാം നമ്പര്‍ താരത്തിനും അടിപതറി. ദീപിക കുമാരി പുറത്ത്
ടോക്യോ: ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രതീക്ഷ ദീപിക കുമാരിയും പുറത്ത്. അമ്പെയ്ത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക സൗത്ത് കൊറിയയുടെ ആന്‍ സാനിനോടാണ് തോറ്റത്.
ഇതോടെ താരത്തിന്റെ ഫൈനലിലേക്കുള്ള പ്രതീക്ഷയാണ് അസ്തമിച്ചത്. ഇന്ത്യയുടെ അഭിമാന താരം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം തുടങ്ങിയപ്പോള്‍ തന്നെ തോറ്റു തുടങ്ങിയിരുന്നു.
6-0എന്ന നിലയിലാണ് താരം ആന്‍ സാനിനോട് തോല്‍വി സമ്മതിച്ചത്. 30-27,26-24,26-24 എന്നതാണ് സ്കോര്‍ ബോര്‍ഡ്.
അതേസമയം പ്രീക്വാര്‍ട്ടറിലെ താരത്തിന്റെ പ്രകടനം അഭിനന്ദനാര്‍ഹമായിരുന്നു. 6-5 എന്ന സ്കോറിനാണ് ദീപിക ജയിച്ചത്