ഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കാത്തതോടെ ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം
എന്നാല്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി പ്രതികരിക്കില്ലെന്നറിഞ്ഞതോടെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം.അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സുപ്രീംകോടതി ആഗസ്റ്റ് 5 ന് വാദം കേള്‍ക്കാനിരിക്കുകയാണ്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതോടെ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ഇതിലൂടെ പൗരന്റെ മൗലികാവകാളങ്ങളെ ഹനിക്കപ്പെടുകയാണെന്നും കാണിച്ചാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.