Kerala NewsLatest News
പിഎസ്‌സി റാങ്ക് പട്ടിക നീട്ടുന്നത് പ്രായോഗികമല്ല; ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി: പി എസ് എസി റാങ്ക് പട്ടികയുടെ കാലാവധി നീട്ടാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പി എസ് എസി നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയാണ് പി എസ് എസി അപ്പീല്‍ നല്‍കിയത്.
നിലവില്‍ എല്ലാ ജില്ലയിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്. ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്നും് വ്യക്തമാക്കിയാണ്് അപ്പീല്‍.
കൊവിഡിനെ തുടര്‍ന്ന് നേരത്തെ ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നു. എന്നാല്‍ വീണ്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.