EducationKerala NewsLatest NewsLaw,Local NewsNationalNews
സര്‍ക്കാര്‍ ജോലി ഇല്ലെങ്കില്‍ ലോകം അവസാനിക്കില്ല; ഹൈക്കോടതി
കൊച്ചി : പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ യുവാക്കളെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ജോലി ലഭിച്ചില്ലെങ്കില്‍ അത് ലോകാവസാനമല്ലെന്ന് ഹൈക്കോടതി.
തെറ്റായ ധാരണയിലാണ് ഇന്നത്തെ യുവത്വം ജീവിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയാകുന്നെന്ന് കേള്‍ക്കുമ്പോഴേക്കും പ്രതിഷേധം ഉയരുന്നു. എന്താണ് ഇത്തരം പ്രതിഷേധത്തിന്റെ ആവശ്യകത എന്ന് ചിന്തിക്കാന്‍ യുവാക്കള്‍ തയ്യാറാകുന്നില്ലെന്നാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ജഡ്ജായ ബെഞ്ച് അഭിപ്രായപ്പെടുന്നത്.
എംഎസ് സി പഠിച്ചയാള്‍ രണ്ട് ആടുകളെ വളര്‍ത്തി വരുമാനമുണ്ടാക്കിയാല്‍ സ്റ്റാറ്റസ് പോകുമോ ?. ബി എ വരെ പഠിച്ചാല്‍ പിന്നെ അതൊന്നും പാടില്ല എന്നാണ് നമ്മുടെ മനോഭാവമെന്നും കോടതി ചൂണ്ടിക്കാട്ടി.