പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; കലാകാരന്‍ അറസ്റ്റില്‍
കൊച്ചി: സൈക്കിള്‍ നന്നാക്കാനെത്തിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ കലാകാരന്‍ അറസ്റ്റില്‍. സംഭവത്തില്‍് നാടന്‍പാട്ട് കലാകാരനായ നെടുമ്പാശ്ശേരി നായത്തോട് സ്വദേശി രതീഷാണ്് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ് പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്.
സൈക്കിളിന്റെ പഞ്ചറൊട്ടിക്കാനായാണ് സൈക്കിള്‍ മെക്കാനിക്കായ രതീഷ് ചെത്തിക്കോട്ടെ ഒരുവീട്ടില്‍ വന്നത്. ഇതിനുശേഷം സമീപവാസിയായ മറ്റൊരാളും ഇയാളെ സൈക്കിള്‍ നന്നാക്കാനായി വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സൈക്കിളിന്റെ ടയര്‍ പരിശോധിക്കുന്നതിനിടെ 13 വയസ്സുകാരിയെ കൊണ്ട് കാറ്റടിപ്പിച്ചു. ഇതിനിടെയാണ് മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയത്.
കാറ്റടിക്കുന്നതിനിടെ ഇയാള്‍ നിലത്തുവെച്ചിരുന്ന ഫോണില്‍ നിന്ന് ലൈറ്റ് തെളിയുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പെട്ട കുട്ടി മൊബൈല്‍ ഫോണ്‍ പിടികൂടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ തൊട്ടുമുമ്പ് സൈക്കിളിന് കാറ്റടിച്ചയാളുടെ ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ ദൃശ്യങ്ങളും ലഭിച്ചു.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ഇത്തരത്തിലുള്ള മറ്റു പെണ്‍കുട്ടികളുടെയും ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം. സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.