CrimeKerala NewsLatest NewsLocal NewsPolitics

‘സ്വപ്നയുടെ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും’, ഷാഫി പറമ്പിൽ.

തിരുവനന്തപുരത്തെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും, റൂട്ട് മാപ്പ് തയാറാക്കിയാൽ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നതരുമുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയുടെ പരിഹാസം. സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുക്കുന്നതു വരെ യൂത്ത് കോൺഗ്രസ് സമര രംഗത്തുണ്ടാകുമെന്ന് ഷാഫി പറമ്പിൽ അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കും അന്വേഷിക്കണം. കോവിഡിന്‍റെ പേരിൽ സെക്രട്ടേറിയറ്റ് അടച്ച് പൂട്ടിയത് രേഖകൾ നശിപ്പിക്കാനാണ്. സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റിയിട്ടും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ തയാറാകാത്തത് മുഖ്യമന്ത്രിക്കും പങ്കുള്ളതിനാലാണ്. സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയനെയാണ് മാറ്റേണ്ടതെന്നും ഷാഫി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button