കേരളത്തിൽ രോഗം കുതിക്കുന്നു, 272 പേര്‍ക്ക് കൂടി കോവിഡ്
KeralaHealth

കേരളത്തിൽ രോഗം കുതിക്കുന്നു, 272 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തിൽ നിത്യവും കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ചൊവ്വാഴ്ച കേരളത്തിൽ 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്താസമ്മേളത്തിൽ ആണ് ഈ വിവരം അറിയിച്ചത്. 111 പേര്‍ രോഗവിമുക്തി നേടി.

ഇതുവരെ ഉള്ള രോഗബാധിതരുടെ എണ്ണം 5534 ആയി. സമ്പർക്കം മൂലം 68 പേർക്ക് രോഗബാധ ഉണ്ടായി. ഉറവിടം അറിയാത്ത 15 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സി.ഐ.എസ്.എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേർ വന്നു. 62.88 ശതമാനം പേർ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരിൽ 65 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നുമാണ്. തിരിച്ചു വന്നവരിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്. ഏറ്റവും കുറവ് വന്നത് വയനാട്ടിൽ, 12,652 പേർ. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പേർ വന്നത് തമിഴ്നാട്ടിൽ നിന്ന് 97,570 പേർ വന്നു. 88,031 പേർ കർണാടകയിൽ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. യു.എ.ഇയിൽ നിന്ന് 89,749 പേർ വന്നു.
സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍വന്നു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി.

Related Articles

Post Your Comments

Back to top button