Kerala NewsLatest News
സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാള്‍ക്ക് നേരെ മര്‍ദനം
കോഴിക്കോട്: സിപിഎം പ്രവര്ത്തകന് നേരെ മര്‍ദനം. കോഴിക്കോട് സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസന്‍ നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്ന്നയാള്ക്കാണ് മര്‍ദ്ദനമേറ്റത്. കിറ്റ് വിതരണത്തിലെ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ ശിവദാസ് പോലീസില്‍ പരാതി നല്കി. സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കോഴിക്കോട് നല്ലളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.