Kerala NewsLatest News
തര്‍ക്കം; തെന്മലയില്‍ യുവാവ് വെട്ടേറ്റു മരിച്ചു
പുനലൂര്‍: തെന്മലയില്‍ യുവാവിന്് വെട്ടേറ്റു മരിച്ചു. തെന്മല വിജയഭവനില്‍ മണിയന്‍-പുഷ്പലത ദമ്ബതികളുടെ മകന്‍ അരുണ്‍ കുമാര്‍ (29) ആണ് മരിച്ചത്. സാമ്പത്തിക ഇടപാടിനെചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് യുവാവിന് വെട്ടേറ്റത്. തെന്മലയിലുള്ള അരുണിന്റെ വീടിന് മുന്നിലായിരുന്നു സംഭവം.
കൂടെയുണ്ടായിരുന്ന ആര്യങ്കാവ് സ്വദേശി ബിബിന്‍ രാജിനെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തല്‍ ഇടപ്പാളയം സ്വദേശി ശ്യാമിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.