CovidKerala NewsLatest NewsNews
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി.

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കൊല്ലം പുത്തൂരിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലപ്പുറം മനോജ് ഭവനിൽ മനോജ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് നിരീക്ഷണത്തിലിരുന്ന വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 2നാണ് ദുബൈയിൽ നിന്നും മനോജ് നാട്ടിൽ എത്തിയത്. അന്നേ ദിവസം ദുബായിൽ നിന്നെത്തിയ അയൽവാസിയായ യുവാവുമൊത്താണ് മനോജ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.