Latest News
ഗ്രീസിന് ഭീഷണിയുയര്‍ത്തി കാട്ടുതീ: അന്താരാഷ്ട്രസഹായം തേടി ഗ്രീക്ക് പ്രധാനമന്ത്രി
ആഥന്‍സ്: ഗ്രീസിന് ഭീഷണിയായി കാട്ടുതീ്. മുപ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ചൂടാണ് ഗ്രീസില്‍ ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. 45 ഡിഗ്രി വരെ താപനില ഉയര്‍ന്നതോടെയാണ് കാട്ടുതീ വ്യാപകമായത്.
രാജ്യത്തിന്റെ പല വന മേഖലകളിലും പടര്‍ന്ന തീ നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നിരവധിപേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്.
ഇതിനകം ലക്ഷക്കണക്കിന് ഏക്കര്‍ വനം കത്തിനശിച്ചു. എട്ടു പേരാണ് കാട്ടുതീയില്‍ മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. മറ്റു രാജ്യങ്ങള്‍ക്കൂടി സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോട്ടാകിസ് രംഗത്തെത്തിയിരുന്നു.