CovidHealthKerala NewsLatest NewsLaw,Politics
പി ജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: പി ജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണം പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാക്കണം എന്നീ ആവശ്യമാണ് പി ജി ഡോക്ടര്‍മാരുടേത്.
ആവശ്യങ്ങള്‍ ഉന്നയിച്ച് പി ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ പി ജി ഡോക്ടര്‍മാര്‍ തയ്യാറായത്.
അനിശ്ചിതകാല സമരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പി ജി ഡോക്ടര്‍മാര്‍ സൂചന സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ചര്‍ച്ചയ്ക്ക് ഫലം ഉണ്ടായില്ല.ഇതോടെയാണ് ആരോഗ്യമന്ത്രി പി ജി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.