മഹാമാരിക്കെതിരെ പൊരുതാന്‍ സൈകോവ്-ഡി വാക്സിന്‍.
എറണാകുളം:കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏവരും വാക്‌സീന്‍ എടുക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ കുട്ടികള്‍ക്ക് വാക്‌സീന്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം ഒന്നും ആയിരുന്നില്ല. അതേസമയം ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് പന്ത്രണ്ടു വയസുമുതലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യ കൊവിഡ് വാക്‌സിനായ സൈകോവ് ഡിക്ക് ഈ ആഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് .ഇത് സൂചി രഹിത കൊവിഡ് വാക്‌സിന്‍ ആണ് .
അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനിയുടേതാണ് വക്‌സീന്‍.ജറ്റ് ഇന്‍ജക്ടര്‍ ഉപയോഗിച്ച് അമര്‍ത്തി ചര്‍മ്മത്തോട് ചേര്‍ന്നുള്ള ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന മരുന്നാണിത്. സ്മാള്‍ പോക്‌സിനെതിരെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുട്ടികള്‍ക്ക് എടുത്തിരുന്ന അച്ചുകുത്ത് സംവിധാനം തന്നെയാണിത്.അതേസമയം ഇത് മൂന്ന് ഡോസ് എടുക്കേണ്ടി വരും
നിലവില്‍ രണ്ടു ഡോസുള്ള വാക്‌സിനും കമ്പനി നിര്‍മ്മിക്കുന്നുണ്ട്. ഇതോടെപ്പം ഈ വാക്‌സീന്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒ്ന്നാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. നിലവില്‍ ഈ വാക്‌സീനും അനുമതി കിട്ടിയാല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊവിഡ് വാക്‌സിനുകളുടെ എണ്ണം അഞ്ചാവും.
ഇന്ത്യ ഉപയോഗിക്കുന്ന മറ്റു വാക്‌സീനുകള്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വി,ഒറ്റ ഡോസ് മാത്രമുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡി.എന്‍.എ വാക്‌സിനും ഇതായിരിക്കും. ഡി.എന്‍.എ അധിഷ്ഠിതമായതിനെ മൂന്നാം തലമുറ വാക് സിനെന്നാണ് വിശേഷിപ്പിക്കുന്നത്.
വൈറസിനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ പ്ലാസ്മിഡ് എന്ന പകര്‍പ്പെടുക്കാത്തതരം ഡി.എന്‍.എ. തന്മാത്രയാണ് ഉപയോഗിക്കുന്നത്.വാക്‌സീനെ പറ്റിയുള്ള ചെറു വിവരങ്ങള്‍ പറയുകയാമെങ്കില്‍ ഇതില്‍ ൂചിക്ക് പകരം ജെറ്റ് ഇഞ്ചക്ടറാണ് ഉപയോഗിക്കുന്നത്.
മൂന്ന് ഡോസ് എടുക്കണം .28 ദിവസത്തിനുശേഷം രണ്ടാം ഡോസ്, 56 ദിവസത്തിനുശേഷം മൂന്നാം ഡോസ് എന്നിങ്ങനെയാണ് ക്രമം.ജെറ്റ് ഇഞ്ചക്ടര്‍ ഉയര്‍ന്ന മര്‍ദ്ദം പ്രയോഗിച്ച് ചര്‍മത്തോട് ചേര്‍ന്നുള്ള കോശങ്ങളിലേക്ക് വാക്‌സിന്‍ കടത്തിവിടുകയാണ് ചെയ്യുന്നത്.സൂചി ഉപയോഗിച്ച് വാക്‌സിന്‍ നല്‍കുമ്പോള്‍ കൈകള്‍ക്കുണ്ടാകുന്ന വേദന ഉണ്ടാവില്ലെന്ന് മാത്രമല്ല ,പാര്‍ശ്വഫലങ്ങള്‍ കുറയുകയും ചെയ്യും .
അതേസമയം 1960 കളില്‍ സ്മോള്‍ പോക്‌സ് വാക്‌സിനേഷന് ഈ രീതി ഉപയോഗിച്ചിരുന്നു. ഇവയ്ക്ക് മറ്റു വാക്‌സിനുകളെപ്പോലെ താപനില പ്രശ്‌നമല്ല. 2 മുതല്‍ 8 സെന്റി ഗ്രേഡില്‍ സൂക്ഷിക്കാം .10 മുതല്‍ 20 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് .അതേസമയം വാക്‌സീന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.