Latest NewsNationalNewsUncategorizedWorld

നേപ്പാൾ വഴി ഗൾഫിലേക്ക്; ഇന്ത്യക്കാർക്ക് യാത്രാനുമതി നിഷേധിച്ച്‌ നേപ്പാൾ

കാഠ്മണ്ഡു: നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര ചെയ്യാനിരുന്ന ഇന്ത്യക്കാർക്ക് യാത്രാനുമതി നിഷേധിച്ച്‌ നേപ്പാൾ ഭരണകൂടം. ബുധനാഴ്ച രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകൾക്ക് പൂർണമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിൽ എത്തിയ മുഴുവൻ ഇന്ത്യാക്കാരും രാജ്യം വിടണമെന്നും അല്ലാത്തപക്ഷം അവർ അനിശ്ചിതകാലത്തേക്ക് നേപ്പാളിൽ കുടുങ്ങിപ്പോകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകി.

ഇന്ത്യയിൽ കൊറോണയുടെ രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പല വിദേശ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക്‌ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികൾ നേപ്പാൾ വഴി ഗൾഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. അതേസമയം, മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാക്കാർ കൂടുതലായി എത്തുന്നത് കൊറോണ വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാൾ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്.

രാജ്യത്ത് കൊറോണ രണ്ടാം തരംഗം ആരംഭിച്ചത് മുതൽ നിരവധി ഇന്ത്യക്കാരാണ് നേപ്പാൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. നേപ്പാളിൽ കൊറോണ വ്യാപനസാധ്യത നിലനിൽക്കുന്നതിനാലാണ് ഇത്തരം യാത്രക്കാരെ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് ഭരണകൂടം എത്തിച്ചേർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button