Latest NewsNationalWorld

ഇന്ത്യക്ക്​ കെനിയയുടെയും സഹായം; ലഭിച്ചത്​ 12 ടണ്‍ ചായ, കാപ്പി, നിലക്കടല

മുംബൈ: കോവിഡ് മഹാമാരിയില്‍ പ്രയാസപ്പെടുന്ന ഇന്ത്യയെ സഹായിക്കാന്‍ ഭക്ഷ്യവസ്​തുക്കളുമായി കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 12 ടണ്‍ ഭക്ഷ്യവസ്​തുക്കളാണ്​ കെനിയ ഇന്ത്യക്ക്​ സംഭാവന ചെയ്തത്​.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന 12 ടണ്‍ ചായപ്പൊടി, കാപ്പിപ്പൊടി, നിലക്കടല എന്നിവയാണ്​ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് അയച്ചത്​. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് ഇന്ത്യ ഗവണ്‍മെന്‍റുമായും ജനങ്ങളുമായും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കെനിയ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ഭക്ഷ്യവസ്തുക്കള്‍ സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയിലെ കെനിയന്‍ ഹൈകമ്മീഷണര്‍ വില്ലി ബെറ്റ് പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയാണ്​ ഭക്ഷ്യവസ്തുക്കള്‍ കൈമാറിയത്​. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സേവനമര്‍പ്പിക്കുന്ന കോവിഡ്​ മുന്നണിപ്പോരാളികള്‍ക്ക്​ ഈ വസ്​തുക്കള്‍ എത്തിക്കാനാണ്​ ആഗ്രഹിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. കെനിയയിലെ ജനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളോട് കാണിക്കുന്ന സഹാനുഭൂതിയുടെ പ്രതീകമാണ് സംഭാവനയെന്ന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മഹാരാഷ്​ട്ര വൈസ് ചെയര്‍മാന്‍ ഹോമി ഖുസ്രുഖാന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button