നയ പ്രഖ്യാപനം; സൗജന്യവാക്‌സിന്‍ ഉറപ്പാക്കും, സ്ത്രീസമത്വത്തിന് പ്രാധാന്യം
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യവാക്‌സിന്‍ ഉറപ്പാക്കുമെന്നും സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍.
രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗാര്‍ഡ് ഓഫ് ഓണ്‍ര്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്‌പീക്കര്‍ എം ബി രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാധാകൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനുശേഷമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
കോവിഡ് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് പ്രഖ്യാപിച്ച പാക്കേജുകള്‍ ജനങ്ങള്‍ക്ക് കൈത്താങ്ങായി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. താഴെത്തട്ടിലുളളവരുടെ ഉന്നമനമാണ് ലക്ഷ്യം. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. വാക്‌സിന്‍ ചലഞ്ചിനോടുളള ജനങ്ങളുടെ പിന്തുണ മാതൃകാപരമാണ്. വാക്‌സിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുളള നടപടി സര്‍ക്കാര്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വെല്ലുവിളിക്കിടയിലും സാമ്ബത്തികസ്ഥിതി മെച്ചപ്പെടണം. കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താനായത് നേട്ടമാണ്. സ്ത്രീ സമത്വത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. ജനാധിപത്യത്തിനും മതേതരത്വത്തിനും സര്‍ക്കാര്‍ നിലകൊളളുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നയ പ്രഖ്യാപന പ്രസംഗത്തിലെ പ്രധാന തീരുമാനങ്ങള്‍;
സൗജന്യവാക്‌സിന്‍ ഉറപ്പാക്കും,സ്ത്രീസമത്വത്തിന് പ്രാധാന്യം
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
ക്ഷേമ വികസന പദ്ധതികള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞു.
ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കും. സ്ത്രീസമത്വത്തിന് പ്രാധാന്യം നല്‍കും.
സമൂഹത്തില്‍ വിവേചനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നയം.
ഗുരുതര പ്രതിസന്ധിക്കിടയിലും കോവിഡിനെ പ്രതിരോധിക്കാനായി. കോവിഡ് വാക്സിന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു.
മൂന്നു കോടി ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ നല്‍കും.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍
കോവിഡ് ഒന്നാം തരംഗത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കി.
കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു.
നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി.
ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.
കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി.
ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായ ശേഷമുളള മൂന്നാമത്തെ നയപ്രഖ്യാപന പ്രസംഗമാണിത്. മെയ് 31, ജൂണ്‍ 1, 2 തിയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും 3ന് സര്‍ക്കാര്‍ കാര്യവും നടക്കും.