മഹാമാരിയുടെ പിടിയില്‍ സംസ്ഥാനത്തെ ജയിലുകള്‍
തിരുവനന്തപുരം:സംസ്ഥാനത്തെ 3870 തടവുകാര്‍ക്ക് കോവിഡ് ബാധിച്ചതായി കണക്കുകള്‍. വിവിധ ജയിലുകളില്‍ കഴിയുന്നവരുടെ കണക്കുകളാണിത്. തടവുകാര്‍ക്ക് കൂടുതല്‍ രോഗബാധ ഉണ്ടായത് തിരുവനന്തപുരം ജില്ലയിലാണ് .അതേസമയം ജയിലില്‍ വച്ച് രോഗം കണ്ടെത്തിയത് 1330 പേര്‍ക്കാണ് .മറ്റു ജില്ലകളിലെ ജയിലുകളില്‍ കോവിഡ് ബാധിതരായവരുടെ കണക്ക് ഇങ്ങനെ , കൊല്ലം-192, ആലപ്പുഴ- 176, കോട്ടയം- 98 ഇടുക്കി- 83, എറണാകുളം- 328, തൃശ്ശൂര്‍- 434, പാലക്കാട്- 67, മലപ്പുറം- 536, കോഴിക്കോട്- 125, വയനാട്- 24, കണ്ണൂര്‍- 376, കാസര്‍ഗോഡ്- 101, . അതേസമയം ജയിലുകളില്‍ രോഗം പടര്‍ന്നു പിടിക്കാന്‍ വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.എങ്കിലും നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുയാണ്.
കോവിഡ് പോസിറ്റീവ് ആയവരെ പ്രത്യേകം താമസിപ്പിച്ചാണ് ചികിത്സ നല്‍കുന്നത്. അതാത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് തടവുകാര്‍ക്ക് ചികിത്സ നല്‍കുന്നത്. പ്രത്യേകം ആരോഗ്യ പ്രവര്‍ത്തകരെയും ഓരോ ജയിലുകളിലും ഇതിനായി ആവശ്യാനുസരണത്തില്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം കൂടുതല്‍ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ മാറ്റി ചികിത്സ നല്‍കി വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
നിലവില്‍ ഓരോ ജയിലിലും അനുവദിച്ചിരിക്കുന്ന ഭക്ഷണത്തിനു പുറമേ രോഗികള്‍ക്ക് പ്രത്യേക പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും വിതരണം ചെയ്തുവരുന്നു. പരോളിന് യോഗ്യത നേടിയ അന്തേവാസികളാണ് ഇവരില്‍ പലരും .എന്നാല്‍ രോഗബാധിതരായതിനാല്‍ ഇവര്‍ക്ക് പരോള്‍ അനുവദിച്ചിട്ടില്ല.സംസ്ഥാനത്ത് കോവിഡ് രോഗബാധ ആരംഭിച്ച ആദ്യ നാളുകളില്‍ തന്നെ ജയിലുകളില്‍ വലിയ സുരക്ഷ ഒരുക്കിയിരുന്നു.
നിരവധിപേര്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടമായതിനാല്‍ രോഗം വളരെ പെട്ടെന്ന് തന്നെ പകരും എന്ന കാര്യം മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു ഇത്. ആദ്യ ഘട്ടങ്ങളില്‍ ഈ മുന്‍കരുതല്‍ ഗുണം ചെയ്തെങ്കിലും, പിന്നീട് നിരവധി പേര്‍ക്ക് രോഗം ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.എന്നാല്‍ മുമ്പ് ഗുരുതര കുറ്റവാളികള്‍ അല്ലാത്തവരെ രോഗം പകരുന്നത് മുന്നില്‍ക്കണ്ട് കൊണ്ട് 65 വയസ്സിനു മുകളില്‍ പ്രായമുള്ള പരോള്‍ നല്‍കി വീടുകളിലേക്ക് അയച്ചിരുന്നു. ഏറ്റവും കൂടുതല്‍ രോഗബാധ ഉണ്ടായത് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചാണ് .ജില്ലയുടെ തീരപ്രദേശങ്ങള്‍ക്ക് സമാനമായി ജയിലുകള്‍ കേന്ദ്രീകരിച്ചും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാല്‍ സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. എല്ലാ ജയിലുകളിലും രോഗം പകരുന്നത് മുന്നില്‍ക്കണ്ട് സന്ദര്‍ശകര്‍ക്ക് അടക്കം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.