CinemaKerala NewsLatest NewsMovieMusic
ചെറുതായൊന്ന് വീണു… ഒരു ചെറിയ പൊട്ടല്‍,തിരിച്ചു വരും; പ്രകാശ് രാജ്
കര്‍ണാടക: സിനിമ നടന്‍ പ്രകാശ് രാജിന് പരിക്ക്. ‘തിരുചിട്രംബല എന്ന ധനുഷ് നായകനായ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരം വീണത്.
സിനിമ നിര്‍മ്മാണത്തിനിടെ തനിക്ക് പരിക്ക് പറ്റിയതാണെന്ന് താരം തന്നെ സമൂഹമാധ്യമമായ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
‘ചെറുതായൊന്ന് വീണു… ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്റെ സുഹൃത്ത് ഡോ.ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. പേടിക്കാനൊന്നുമില്ല, എത്രയും വേഗം സുഖം പ്രാപിക്കും.
പ്രാര്‍ത്ഥനകളില്‍ എന്നെ ഉള്‍പ്പെടുത്തുക’. എന്നതായിരുന്നു താരത്തിന്റെ ട്വിറ്റ്. താരം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍