Kerala NewsLatest News
ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; 14 മരണം, മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല
ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. പരിക്കുകളോടെ 13 പേരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ മൂന്നുപേരെ ഇതുവെര തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തില്‍ അകപ്പെട്ട ബസിലും കാറിലും 30 പേര്‍ ഇനിയും രക്ഷപെടുത്താനാവാതെ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. ഈ വാഹനങ്ങളില്‍ പൂര്‍ണ്ണമായും മണ്ണ് മൂടിക്കിടക്കുകയാണ്. ഇവിടെ നിന്ന് ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ദുരന്തപ്രദേശത്ത് ഹിമാചല്‍ മുഖ്യമന്ത്രി വ്യോമനീരീക്ഷണം നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട്്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ് വീഴുകയായിരുന്നു.