CinemaLatest News

ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിര്‍ത്തരുത്. നാളെ അവരാവും ആപല്‍ ഘട്ടങ്ങളില്‍ നമ്മുടെ രക്ഷക്കെത്തുക; കൃഷ്ണകുമാര്‍

തിരുവനന്തപുരം: ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിര്‍ത്തരുതെന്നും അവരാവും ആപല്‍ ഘട്ടങ്ങളില്‍ നമ്മുടെ രക്ഷക്കെത്തുക എന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. മാതാപിതാക്കളുടെ സ്നേഹത്തെ തിരിച്ചറിയാന്‍ എല്ലാ മക്കള്‍ക്കും അവസരമുണ്ടാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കള്‍ പരമാവധി അവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണമെന്നും അവരോട് നല്ലവാക്ക് പറയണമെന്നും അദ്ദേഹം പറയുന്നു. അവര്‍ തരുന്ന ഭക്ഷണത്തില്‍ നിറയെ സ്നേഹമുണ്ടെന്നും അവര്‍ക്കു കിട്ടുന്ന ലാഭം ആ നല്ല വാക്കുകള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

തൈര് സാദം… പണ്ട് അമ്മ ഉണ്ടാക്കി തരുമ്ബോള്‍ പുച്ഛമായിരുന്നു. കുറ്റം പറയുമായിരുന്നു… അന്നൊക്കെ വയര്‍ സംബന്ധമായ എന്തെങ്കിലും അസുഖമുണ്ടായാല്‍ അമ്മ തൈര് സാദം ഉണ്ടാക്കി തരും. എന്നിട്ട് അമ്മ പറയും വയറു തണുക്കട്ടെ. ശരിയാണ്, വലിയ മരുന്നൊന്നും കഴിക്കാതെ സുഖമാകുമായിരുന്നു. അന്ന് ഇത് മാത്രമല്ല മക്കളുടെ ആരോഗ്യം നന്നായിരിക്കണേ എന്ന് വിചാരിച്ചു മാതാപിതാക്കള്‍ എന്ത് പറഞ്ഞാലും നമ്മള്‍ എതിര്‍ക്കും, തര്‍ക്കിക്കും. പലപ്പോഴും അവരെ വല്ലാതെ വേദനിപ്പിച്ചു ഞാന്‍ ജയിച്ചെന്നു വിചാരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ കറങ്ങിനടന്നപ്പോള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നും ഫുഡ്‌ പോയ്സണ്‍ അടിച്ചു വയറു നാശമായപ്പോള്‍ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി.. ഒപ്പം ഡോക്ടര്‍ പറഞ്ഞു രാത്രി ഭക്ഷണം തൈര് സാദം കിട്ടിയാല്‍ അത് കഴിക്കുക. വയറു തണുക്കും. അമ്മ പറഞ്ഞ അതേ വരികള്‍. അറിയാതെ മനസ്സില്‍ അമ്മയുടെ ചിത്രം തെളിഞ്ഞു. തൈര് സാദം വാങ്ങി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. കാരണം അമ്മയുണ്ടാക്കിയ തൈര് സാദം ആയിരുന്നു നല്ലതെന്നു പറയണമെന്ന് തോന്നി. പക്ഷേ പറഞ്ഞാല്‍ കേള്‍ക്കാവുന്ന ദൂരത്തല്ല അമ്മയും അച്ഛനും.. പണ്ട് എവിടെയോ വായിച്ച ഒരു കാര്യം ഓര്‍മ വന്നു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button