Gulf

ദുബായിലേക്ക് മടങ്ങുന്നവര്‍ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് എമിറേറ്റ്സ്

ഷാര്‍ജ: ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാനകമ്പനിയായ എമിറേറ്റ്‌സ് അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. അതേസമയം, 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ആവശ്യമാണെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

ദുബായിലേക്കുള്ള യാത്രാ അനുമതി നല്‍കുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സി(ജിഎഡ്ആര്‍എഫ്എ)ന്റെ വെബ്സൈറ്റില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാനുള്ള ഭാഗം ‘ഓപ്ഷണല്‍’ ആയാണ് ഇപ്പോള്‍ കാണിക്കുന്നത്. എന്നാല്‍ ജിഎഡ്ആര്‍എഫ്എ പുതിയ മാറ്റത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആര്‍ടിപിസിആര്‍ പരിശോധന ഫലത്തിന് പുറമെ യാത്രക്ക് നാല് മണിക്കൂര്‍ മുമ്പ് പിസിആര്‍ ദ്രുത പരിശോധനയും യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്. ദുബായില്‍ എത്തുമ്പോള്‍ മറ്റൊരു ആര്‍ടിപിസിആര്‍ പരിശോധന കൂടി ആവശ്യമാണെന്നും നിബന്ധന ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button