ഭക്ഷ്യ വിഷബാധ; ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു.
കൊച്ചി: ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തില്‍ ബേക്കറി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയിലാണ് സംഭവം.
ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സോമന്‍, പുതിയേടന്‍ റെനൂബ് രവി, വാടകപ്പുറത്ത് ജിഷ്ണു വേണു, ചെട്ടിക്കാട് ശ്രീരാജ് സുരേഷ്, പാലപ്രശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ. അനില്‍ കുന്നുകര മനായിക്കുടത്ത് സുധീര്‍ സലാം, മക്കളായ ഹൈദര്‍, ഹൈറ എന്നിവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
അതേസമയം ഇവരെ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ബേക്കറിയില്‍ പരിശോധന നടത്തി.
ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ ‘മയോണൈസ്’ മോശമായതിനാലാണ് ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേസിനെ തുടര്‍ന്ന് പോലീസ് ബേക്കറി അടച്ചിടുകയും ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തിടുണ്ട്.