മുന്‍ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു;
തൃശൂര്‍: മുന്‍ മാധ്യമ പ്രവര്ത്തകന് നേരെ അതിക്രമം. തൃപ്പറ്റ് കല്ലൂര്‍ വീട്ടില്‍ ശ്രീജിത്തിന് നേരെ അക്രമി സംഘം മുളക് പൊടി എറിയുകയും അക്രമിക്കുകയുമാണ് ചെയ്തത്. പിതാവിനെ സഹായിച്ച് ചായ കടയില്‍ ജോലി ചെയ്യുന്നതിനിടിയിലാണ് ശ്രീജിത്തിന് നേരെ മൂന്നാംഗ സംഘം അതിക്രമം നടന്നതിയത്.
സ്കൂട്ടറിലെത്തിയ അക്രമി സംഘം ചായക്കടയില്‍ കയറി ചായ കുടിക്കുകയും പാര്‍സല്‍ പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരിസരത്ത് കണ്ടതോടെ വീണ്ടും ചായയ്ക്ക് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘത്തിലെ ഒരാള്‍ ചായയുമായി എത്തിയ ശ്രീജിത്തിന്റെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ആക്രമിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ സമീപത്തെ സിസിടിവി യില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. തണ്ണീര്‍ത്തടം നികത്തല്‍ ഉള്‍പ്പടെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത ശ്രീജിത്തിന് നിരവധി ശത്രുക്കളുണ്ടായിരുന്നു.
അവരില്‍ ആരെങ്കിലുമാകാം ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കാലിന് പരിക്കേറ്റ ശ്രീജിത്ത് കുന്നംകുളം ആശുപത്രിയില്‍ ചികിത്സയിലാണ്.