Kerala NewsLatest News
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയില്‍
കോഴിക്കോട്: ഫ്ളാറ്റില്‍ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടില്‍ റജീന (38) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നതില്‍ പ്രധാന പ്രതിയാണ് യുവതി. 25 ഗ്രാം ലഹരിമരുന്നുമായി ഇവര്‍ വര്‍ഷങ്ങളായി ലഹരി മരുന്ന് വില്പന നടത്തി വരികയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.
നാല് ഗ്രാം എം.ഡി.എം.എ യുമായി പരപ്പനങ്ങാടിയില്‍ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പില്‍ മുഷാഹിദ് (32) എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയ്ത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാന്‍ പ്രതികള്‍ ഇനിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.