Latest NewsWorld

താലിബാന്‍ തീവ്രവാദ സംഘത്തില്‍ മലയാളികളും; സംശയം പ്രകടിപ്പിച്ച്‌ ശശി തരൂര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തി ഭരണം പിടിച്ചെടുത്ത താലിബാന്‍ ഭീകരരുടെ സംഘത്തില്‍ മലയാളികളുമുണ്ടെന്ന് സൂചന. മലയാളമെന്ന് തോന്നിക്കുന്ന രീതിയില്‍ ഭീകരരില്‍ ഒരാള്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

ഇത്തരത്തില്‍ പ്രചരിച്ച വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് ശശി തരൂര്‍ എംപിയാണ് സംശയം പ്രകടിപ്പിച്ചത്. കൂട്ടമായി ഭീകരര്‍ നില്‍ക്കുന്നതിനിടയില്‍ ‘സംസാരിക്കട്ടെ’ എന്ന് ഇവര്‍ പറയുന്നതായാണ് വീഡിയോയിലുള്ളത്. ഇത് മലയാളി തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.https

നേരത്തെ നിരവധി മലയാളികള്‍ ഭീകര സംഘടനകളില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് അഫ്ഗാനിലെത്തിയിരുന്നു. ഇതില്‍ ജയിലിലായ പലരെയും ഇപ്പോള്‍ ഭീകരര്‍ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button