Kerala NewsLatest News
നോക്കുകൂലി ചോദിച്ച് കടയുടമയ്ക്ക് സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദനം
കണ്ണൂര്‍: നോക്കുകൂലി ചോദിച്ച് സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. കടയുടമ റബി മുഹമ്മദിനേയും സഹോദരനേയുമാണ് ആക്രമിച്ചത്്. രണ്ടാഴ്ച മുന്‍പ്് ഈ കട പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ തന്നെ സിഐടിയു പ്രവര്‍ത്തകരുമായി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.
സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കുന്നതിന് കോടതിയുടെ അനുമതി വാങ്ങുകയും പെരിങ്ങം പൊലീസ് സ്റ്റേഷനില്‍ ഈ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് കടയുടമകളെയും സിഐടിയു പ്രവര്‍ത്തകരെയും വിളിച്ച് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിനിടെയാണ് പന്ത്രണ്ടോളം വരുന്ന സിഐടിയു പ്രവര്‍ത്തകര്‍ സാധനം ഇറക്കുന്നതിന് കടയില്‍ എത്തുകയും തര്‍ക്കം ഉണ്ടാക്കുകയും കടയുടമകളെയും ജീവനക്കാരെയും മര്‍ദിച്ചതും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.