Kerala NewsLatest NewsNews

തിരഞ്ഞെടുപ്പിന് മുമ്പ് അടുത്ത അമ്പെയ്യാന്‍ ഇടതുപക്ഷം, ഇബ്രാഹിംകുഞ്ഞിനെതിരായ കുറ്റപത്രം തിരഞ്ഞെടുപ്പിന് മുന്‍പ് സമര്‍പ്പിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി വിജിലന്‍സ്. തിരഞ്ഞടുപ്പിന് മുന്‍പ് സമര്‍പ്പിക്കാനാണ് നീക്കം. ഇബ്രാഹിംകുഞ്ഞടക്കം 13 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

പാലത്തിന്റെ നിര്‍മാണ കരാര്‍ ആര്‍.ഡി.എക്സ്. കമ്ബനിക്ക് നല്‍കാന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച്‌ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് വിജിലന്‍സിന്റെ മുഖ്യ ആരോപണം. കേസിലെ പ്രധാന പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തുകഴിഞ്ഞെന്നും തെളിവുകള്‍ ശേഖരിച്ചുവെന്നും വിജിലന്‍സ് അവകാശപ്പെടുന്നു. എന്നാല്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ മുഹമ്മദ് അനീഷിനെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും അദ്ദേഹമടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റപത്രം തയ്യാറാക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. പ്രോസിക്യൂഷന്റെ അനുമതി കൂടി ലഭിച്ച ശേഷമേ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കൂ.

പാലാരിവട്ടം പാലത്തിന് പുറമെ ചമ്രവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തലും ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടോയെന്നും വിജിലന്‍സ് അന്വേഷിക്കുകയാണ്. ചമ്രവട്ടം റഗുലേറ്റര്‍ ബ്രിഡ്ജിലേക്കുള്ള അഞ്ച് അപ്രോച്ച്‌ റോഡുകളുടെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജടക്കം ഒമ്ബത് പേരെ പ്രതിയാക്കി ഈ കേസിലും വിജിലന്‍സ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button