Kerala NewsLatest NewsPolitics
സിപിഐ(എം) നേതാവിനെതിരായ വധഗൂഡാലോചന; കൊടുവള്ളിയിലെ ലീഗ് നേതാക്കള്‍ക്കെതിരെ കേസ്
കോഴിക്കോട്: കൊടുവളളിയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സി.പി.ഐ.എം. താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ. ബാബുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. എം. നസീഫ്, കെ.കെ.എ. ഖാദര്‍, വി. അബ്ദുഹാജി, നബീല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാന്‍ 2013ല്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. യൂത്ത് ലീഗ് മുന്‍ ജില്ല കൗണ്‍സില്‍ മജീദ് ഗൂഡാലോചന വെളിപ്പെടുത്തി വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ്സെടുത്തത്.