സുശാന്തിന്റെ ആത്മഹത്യ ; അസിസ്റ്റന്റ് ഫിലിം ഡയറക്ടര്‍ കസ്റ്റഡിയില്‍

മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അസിസ്റ്റന്റ് ഫിലിം ഡയറക്ടര്‍ ഋഷികേശ് പവാര്‍ കസ്റ്റഡിയില്‍ .പവാറിനെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണല്‍ സംഘം കസ്റ്റഡിയിലെടുത്തു. സുശാന്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഋഷികേശ്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഹരിമരുന്നു കേസില്‍ നേരത്തേ അറസ്റ്റിലായവരില്‍ നിന്നാണ് ഋഷികേശിനെക്കുറിച്ച് സൂചന ലഭിച്ചത്.
2020 ജൂലൈ 14ന് സബര്‍ബന്‍ ബാന്ദ്രയിലെ വസതിയില്‍ സുശാന്ത് സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പട്ട് സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തി അടക്കം ബൊളിവുഡിലെ നിരവധി പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു .