സ്വർണ്ണ റാണി സ്വപ്നയുടെ സ്വർണ്ണ കടത്ത് നടന്നിരുന്നത് സ്റ്റേറ്റ് ബോർഡ് വെച്ച കാറിൽ
NewsKeralaGulfNationalBusinessCrime

സ്വർണ്ണ റാണി സ്വപ്നയുടെ സ്വർണ്ണ കടത്ത് നടന്നിരുന്നത് സ്റ്റേറ്റ് ബോർഡ് വെച്ച കാറിൽ


സ്റ്റേറ്റ് ബോർഡ് വെച്ച കാറിലായിരുന്നു സ്വർണ്ണ റാണി സ്വപ്നയുടെ സ്വർണ്ണ കടത്ത് നടന്നിരുന്നത്. കാർഗോയിൽ നിന്ന് സരിത്ത് എടുത്ത് എത്തിക്കുന്ന സ്വർണ്ണം ദുബായിലുള്ള ഫൈസൽ ഫരീദിനു വേണ്ടി ചെന്നൈ ലോബിക്കും സ്വപ്ന എത്തിച്ചിരുന്നു. ചെന്നൈയിലെ വൻകിട സ്വർണ വ്യാപാരികേൾക്കായി സ്റ്റേറ്റ് ബോർഡ് വെച്ച കാറിൽ സ്വർണ്ണം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വരെയാണ് സ്വപ്ന എത്തിക്കേണ്ടിയിരുന്നത്. അവിടെ നിന്ന് വ്യാപാരികളുടെ ഏജന്റുമാർ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. സ്വർണ്ണ കടത്തിനെ പറ്റി അന്വേഷിക്കുന്ന കസ്റ്റംസിന് ലഭിച്ച വിവരങ്ങളാണിവ.
സ്റ്റേറ്റ് ബോർഡ് ഉള്ള കാറാണ് ഉപയോഗിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, ഇതിനു സ്റ്റേറ്റ് കാർ തന്നെ ഉപയോഗിച്ചുവോ, അതോ കേരളം സ്റ്റേറ്റ് എന്ന ബോർഡ് മാത്രം ഉപയോഗപ്പെടുത്തിയോ എന്ന് അറിവായിട്ടില്ല. സർക്കാർ ബോർഡ് ഉള്ളതിനാൽ ചെക്ക് പോസ്റ്റുകളിൽ കാര്യമായ പരിശോധന നടത്തിയിരുന്നില്ല. എവിടെയെങ്കിലും പോലീസ് തട‍ഞ്ഞുനിർത്തി ചോദിച്ചാൽ ത്തന്നെ തമിഴ്‌നാട്ടിലുള്ള കേരള സർക്കാരിന്റെ ഏതെങ്കിലും സ്ഥാപനത്തിൽ ഓഡിറ്റിങ്ങിനും മറ്റുമായി പോകുന്നതാണെന്നാണ് ഇവർ പറഞ്ഞിരുന്നത്. കോവിഡ് കാലത്ത് മാത്രം യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ 160 കിലോ സ്വർണം കടത്തിയതായിട്ടാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. ആദ്യം അഞ്ചുകിലോ സ്വർണമാണ് കടത്തിയത്. പിടിക്കില്ലെന്ന് ഉറപ്പുവന്നതോടെ ഇത് പടിപടിയായി ഉയർത്തുകയായിരുന്നു. ഒടുവിൽ 30 കിലോവരെയെത്തി. 160 കിലോ സ്വർണവും എത്തിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലേക്കാണെന്നാണ് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുള്ളത്.

Related Articles

Post Your Comments

Back to top button