പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 25 പേരിൽ 14 പേരും വെസ്റ്റ് ബംഗാളിൽ നിന്ന് എത്തിയ അതിഥി തൊഴിലാളികൾ.
KeralaLocal NewsHealth

പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 25 പേരിൽ 14 പേരും വെസ്റ്റ് ബംഗാളിൽ നിന്ന് എത്തിയ അതിഥി തൊഴിലാളികൾ.

പാലക്കാട് ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 25 പേരിൽ 14 പേരും വെസ്റ്റ് ബംഗാളിൽ നിന്ന് ജൂൺ 19ന് പാലക്കാട് എത്തിയ അതിഥി തൊഴിലാളികളാണ്. വെസ്റ്റ് ബംഗാളിൽ നിന്ന് എത്തിയ തൊഴിലാളികളുടെ 41 അംഗ സംഘം വണ്ടിതാവളത്തുള്ള ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഇവർ പാലക്കാട് എത്തിയതിനു അടുത്ത ദിവസം തന്നെ രാവിലെ ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി എടുത്തിരുന്നതാണ്. 41 പേരടങ്ങുന്ന സംഘത്തിലെ 14 പേരുടെ ഫലമാണ് ബുധനാഴ്ച എത്തിയത്. 14 ൽ 14 ഉം പോസിറ്റീവ് ആയിരുന്നു.
ഇവരിൽ ബാക്കി 21 സാമ്പിൾ പരിശോധനകളുടെ ഫലം ആണ് ഇനി വരാനുള്ളത്. അതിഥി തൊഴിലാളികളുടെ വണ്ടിത്താവളം ക്യാമ്പിൽ നിന്നുള്ളവരുടെ പരിശോധന ഫലം 100 ശതമാനവും പോസിറ്റീവ് ആയത് ആരോഗ്യ വകുപ്പിനെ തീർത്തും ആശങ്കയിലാക്കി.
പാലക്കാട് ജില്ലയിൽ ബുധനാഴ്ച പത്തു മാസവും മൂന്നു വയസ്സും പ്രായമുള്ള കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് ആണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.14 അതിഥി തൊഴിലാളികൾക്കും രോഗബാധ സ്ഥിരീകരിക്കപ്പെടുകയായിരുന്നു. ജില്ലയിൽ ഒൻപത് പേർക്ക് രോഗമുക്തി നേടാനായി.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
കർണാടക-2 കാരാകുറുശ്ശി സ്വദേശി (44 പുരുഷൻ),അയിലൂർ സ്വദേശി (52 പുരുഷൻ),സൗദി-3 വിളയൂർ സ്വദേശി (62 പുരുഷൻ),കോട്ടോപ്പാടം സ്വദേശി (10 മാസം പ്രായമുള്ള ആൺകുട്ടി),കല്ലടിക്കോട് സ്വദേശി (24 പുരുഷൻ),യുഎഇ-2 ദുബായിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (54 പുരുഷൻ),ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി(44 പുരുഷൻ),തമിഴ്നാട്-2 ചെന്നൈയിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശികളായ കുടുംബാംഗങ്ങൾ (25, സ്ത്രീ, 3 ആൺകുട്ടി),ഖത്തർ-1 മുണ്ടൂർ സ്വദേശി (26 പുരുഷൻ),ഡൽഹി-1 കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാരി(28),വെസ്റ്റ് ബംഗാൾ-14 വെസ്റ്റ് ബംഗാളിൽ നിന്ന് ജൂൺ 19ന് വന്ന 14 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു. 20 വയസ്സുകാരായ ആറുപേർ, 21 വയസ്സുകാരായ മൂന്ന് പേർ,18,19,28,37,39 വയസ്സുകാർ എന്നിങ്ങനെ 14 പുരുഷന്മാരാണ് ഉള്ളത്. ഇവർ 41 പേരടങ്ങുന്ന സംഘമായി ജില്ലയിലെത്തി വണ്ടിതാവള ത്തുള്ള ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ആദ്യ ദിവസം തന്നെ ക്യാമ്പിൽ ഉള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിൽ ഫലം വന്ന 14 സാമ്പിളുകളാണ് പോസിറ്റീവ് ആയത്.ബാക്കി 21 സാമ്പിൾ പരിശോധനകളുടെ ഫലം വരാനുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

Related Articles

Post Your Comments

Back to top button