ജനാധിപത്യത്തെ സംരക്ഷിക്കുന്ന വേഷം യുഎസ് അണിയും; തുളസി ഗബാഡ്
അമേരിക്ക: അഫ്ഗാനിസ്ഥാനില്‍ ഉയരുന്ന യുദ്ധ കാഹളത്തിന് കാരണം യുഎസ് എന്ന് തുളസി ഗബാഡ് ‘അനാവശ്യവും’ ‘പാഴായതുമായ യുഎസ് ദൗത്യമാണ് അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കിയതെന്നും ഡെമോക്രാറ്റിക് കോണ്‍ഗ്രസുകാരിയും യുഎസ്എ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ തുളസി ഗബാഡ് പറയുന്നു.
അല്‍-ക്വയ്ദയെ പരാജയപ്പെടുത്താനുള്ള അമേരിക്കയുടെ തന്ത്രമായിട്ടാണ് പ്രത്യേക സേനയെ അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ചതെന്നും യുഎസിന്റെ പദ്ധതികള്‍ നടപ്പിലാക്കിയെന്നും തുളസി ഗബാഡ് ചൂണ്ടിക്കാട്ടി.
ട്വിറ്ററിലൂടെയാണ് തുളസി ഗബാഡ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അതേസമയം അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ താന് അതിയായി വേദനിക്കുന്നുണ്ടെന്നും ഇനിയും ഇത്തരത്തില്‍ ജനാധിപത്യത്തെ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വേഷത്തില്‍ യുഎസ്എ കടന്നു വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റു രാജ്യങ്ങളിലെ ജനാധിപത്യ വ്യവസ്ഥിതിയെയും ഭരണത്തെയും അട്ടിമറിക്കാനും മാറ്റങ്ങള്‍ നടപ്പിലാക്കാനും ശ്രമിക്കുന്ന യുഎസ് നയത്തിനെതിരെ പ്രത്യക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് തുളസി ഗബാഡ്.