CinemaKerala NewsLatest News

നടി ചിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളം തമിഴ് ചലച്ചിത്രരംഗത്ത് അഭിനേത്രി എന്ന നിലയിൽ 1980-2000 കാലത്ത് പ്രവർത്തിച്ചിരുന്ന സ്ത്രീ ആണ് ചിത്ര.[2][3] തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടു. ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.

കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ജനിച്ചു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയില്വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകൾ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരണപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button