ഇന്ത്യയുടെ അഫ്ഗാനിലെ രക്ഷാദൗത്യത്തിന് പേര് ‘ഓപ്പറേഷന്‍ ദേവി ശക്തി’
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കുന്നതിന് ‘ഓപ്പറേഷന്‍ ദേവി ശക്തി’ എന്ന് പേരിട്ട് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ട്വിറ്ററിലാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ എയര്‍ഫോഴ്സിനെയും എയര്‍ ഇന്ത്യയെയും വിദേശകാര്യ മന്ത്രാലയത്തെയും സല്യൂട്ട് ചെയ്യുന്നതായും വിദേശകാര്യ പറഞ്ഞു.
രക്ഷാ ദൗത്യത്തെക്കുറിച്ച് വിവരിക്കാന്‍ അടുത്ത ദിവസം വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് 78 പേരെ കൂടി അഫ്ഗാനില്‍നിന്നും ഇന്ത്യയിലെത്തിച്ചു. കാബൂളില്‍നിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയര്‍ഇന്ത്യാ വിമാനത്തിലാണ് ഡല്‍ഹിയിലെത്തിച്ചത്. 78 പേരില്‍ മലയാളിയായ സിസ്റ്റര്‍ തെരേസ അടക്കം 25 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ വിമാനത്താവളത്തിലെത്തി.