Kerala NewsLatest News

ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്​: ഒരാള്‍കൂടി അറസ്​റ്റില്‍

നാദാപുരം: നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കല്ലാച്ചി ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളില്‍ ഒരാള്‍കൂടി അറസ്​റ്റില്‍. കുറ്റ്യാടി വടയം സ്വദേശി വെള്ളാപറമ്ബത്ത് റുംഷാദി(29)നെയാണ് നാദാപുരം ഡി.വൈഎസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്​റ്റഡിയിലെടുക്കുകയും നാദാപുരം സ്​റ്റേഷനിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജാതിയേരി തയ്യുള്ളതില്‍ കുഞ്ഞാലി ഉള്‍പ്പെടെ നാല് പേരുടെ പരാതിയിലാണ് അറസ്​റ്റ്​. കല്ലാച്ചിയിലെ ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ മാത്രം ആറ് കോടിയില്‍പരം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. കുറ്റ്യാടിയിലെയും പയ്യോളിയിലെയും ശാഖകളിലും നിക്ഷേപകരുടെ കോടികള്‍ നഷ്​ടമായതായി പരാതിയുണ്ട്​.

ബാങ്ക്​ അക്കൗണ്ടും മരവിപ്പിച്ചു

കുറ്റ്യാടി: കോടികള്‍ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച്‌​ അടച്ചു പൂട്ടിയ കുറ്റ്യാടി േഗാള്‍ഡ് പാലസ്​ ജ്വല്ലറിയുടെ പേരിലുള്ള ബാങ്ക്​ അക്കൗണ്ട്​ പൊലീസ്​ മരവിച്ചിച്ചു.കുറ്റ്യാടി എസ്​.ബി.െഎ ബ്രാഞ്ചിലെ അക്കൗണ്ടാണ്​ മരവിപ്പിച്ചതെന്ന്​ കേസ്​ അന്വേഷിക്കുന്ന കുറ്റ്യാടി സി.െഎ ടി.പി. ഫര്‍ഷാദ്​ പറഞ്ഞു. അറസ്​റ്റിലായ മാനേജിങ്​ പാര്‍ട്​ണര്‍ സബീറി‍െന്‍റ കുറ്റ്യാടിയിലെ മൂന്നു​ ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. നിക്ഷേപകരുടെ രേഖകളില്‍ ഒപ്പുവെച്ച മാനേജിങ്​ പാര്‍ട്​ണര്‍ സബീര്‍, അവര്‍ക്ക്​ പണം സ്വീകരിച്ചതിന്​ ഇൗടായി തീയതി രേഖപ്പെടുത്താത്ത ചെക്കുകള്‍ നല്‍കിയിരുന്നു. പരാതികളെ അടിസ്​ഥാനമാക്കി ഇതുവരെ അഞ്ചു കേസുകളെടുത്തിട്ടുണ്ട്​​.

മരവിപ്പിച്ച അക്കൗണ്ടുകളില്‍ വന്‍തുകകളൊന്നും ഇല്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. പൂട്ടിയിട്ടിരിക്കുന്ന കുറ്റ്യാടിയിലെ ജ്വല്ലറി കസ്​റ്റഡിയിലുള്ള സബീറി‍െന്‍റ സാന്നിധ്യത്തല്‍ ശനിയാഴ്​ച പൊലീസ്​ തുറന്നു പരിശോധിക്കും. സബീറിനെ റൂറല്‍ എസ്​.പിയും നാദാപുരം ഡിവൈ.എസ്​.പിയും ചോദ്യം ചെയ്​തിരുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ജ്വല്ലറിയുടെ മറ്റ്​ ഉടമകളും പങ്കാളികളാണ്​ എന്നാണത്രെ പറഞ്ഞത്​. നേരത്തെ ഒരു ഷെയര്‍ ഉടമ മറ്റൊരു ജ്വല്ലറി തുടങ്ങാനായി നിക്ഷേപം പിന്‍വലിച്ചതാണ് ജ്വല്ലറിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയതെന്നു പറഞ്ഞതായി അറിയുന്നു. കേസില്‍ ആദ്യ ഘട്ടത്തില്‍ നാലുപേരെ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ്​ അറസ്​റ്റ്​ ചെയ്​തത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button