സ്വപ്നയെ ഏത് നിമിഷവും എൻ ഐ എ അറസ്റ്റ് ചെയ്യും, മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചാലും, ജാമ്യം അനുവദിക്കേണ്ടത് എൻ ഐ എ കോടതിയെന്ന് നിയമ വിദഗ്ധർ.

സ്വർണ്ണ കള്ളക്കടത്തിൽ കസ്റ്റംസ്, പ്രതി ചേർത്ത സ്വപ്ന സുരേഷ് നൽകിയ മുൻ കൂർ ജാമ്യപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ്. സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമോയെന്ന ചർച്ച നിയമവിദഗ്ധർക്കിടയിൽ സജീവ ചർച്ചയായിരിക്കുന്നു. എൻ ഐ എ കേസെടുത്തതോടെയാണ് ഹൈക്കോടതിക്ക് നേരിട്ട് ജാമ്യപേക്ഷ പരിഗണിക്കാൻ കഴിയുമോ എന്നതും, ഇനി കോടതിയുടെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് പരിഗണിച്ചാൽ തന്നെ ജാമ്യം അനുവദിക്കാൻ കഴിയുമോ എന്നതുമാണ് നിയമവിദഗ്ധർക്കിടയിൽ ചർച്ചയായിരിക്കുന്നത്. കസ്റ്റംസ് തന്നെ പ്രതി ചേർത്തത് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് മുൻകൂർ ജാമ്യം തേടുന്നതെന്ന് സ്വപ്ന ഹൈക്കോട തിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. അപേക്ഷ പരിഗണിക്കുന്നതിന് എൻ ഐ എ യും, കേന്ദ്രവും എതിർക്കുകയായിരുന്നു.
വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ എൻ ഐ എക്ക് മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കാൻ നിയമപരമായി അധികാരമില്ലെന്നാണ്കേരളത്തിലെ പ്രമുഖ നിയമ വിദഗ്ധർ പറയുന്നത്. ദേശ വിരുദ്ധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു എൻ ഐ എ കേസ്സെടുക്കുന്ന സംഭവങ്ങളിൽജാമ്യാപേക്ഷ പരിഗണിക്കാമെങ്കിലും, ജാമ്യം നൽകേണ്ടത് എൻ ഐ എ കോടതിയാണെന്നാണ്,പ്രമുഖ നിയമ വിദഗ്ധരായ അഡ്വ ടി ബി ഷാജി മോനും, അഡ്വ ജി പി രേണുക ദേവിയും നവകേരള ന്യൂസിനോട് പറഞ്ഞത്.

എൻഐ എ എടുത്ത കേസിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കേണ്ടെന്ന വിധിയുള്ളതായിട്ടാണ് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് തന്നെയാണ് എൻ ഐ എ അഭിഭാഷകനും പറഞ്ഞിട്ടുള്ളത്. അഡ്വ ടി ബി ഷാജി മോനും, അഡ്വ ജി പി രേണുക ദേവിയും പറഞ്ഞു.

കസ്റ്റംസ് എടുത്ത കേസിൽ സ്വപ്ന സുരേഷ് മുൻകൂർ ജാമ്യം തേടുകയായിരുന്നു. പക്ഷെ എൻ ഐ എ മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്തിരിക്കുകയാണ്. മാത്രമല്ല ദേശ വിരുദ്ധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് എൻ ഐ എ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയും, ചെയ്തിരിക്കുന്ന സ്ഥിതിക്ക് ഹൈക്കോടതിക്ക് വിവേചനാധികാരം ഉപയോഗിച്ച് ജാമ്യാപേക്ഷ പരിഗണിക്കാനായാലും, ജാമ്യം അനുവദിക്കാനുള്ള അധികാരം എൻ ഐ എ കോടതിക്കാണെന്നാണ് പ്രമുഖ അഭിഭാഷകനായ അഡ്വ ജോൺ മാണി നവകേരള ന്യൂസിനോട് പറഞ്ഞത്.
ജാമ്യാപേക്ഷ പരിഗണിച്ച വെള്ളിയാഴ്ചയാണ് എൻ ഐ എ, എഫ് ഐ ആർ എടുത്തതായി അറിയിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതിക്ക് എൻ ഐ എ എടുത്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കാൻ നിയമപരമായി അധികാരമില്ലെന്ന വാദം കേന്ദ്രം ഉന്നയിക്കുകയായിരുന്നു. എൻ ഐ എ ആക്ട് പ്രകാരം എൻഐ എ പ്രത്യേക കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകേണ്ടതെന്നും കേന്ദ്ര സർക്കാർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
2014 ലെ മമ്മൂക്കി തലങ്ങാടി മഹമൂദ് Vs സ്റ്റേറ്റ് ഓഫ് കേരളാ കേസിൽ എൻഐഎ പ്രത്യേക കോടതിയാണ് എൻഐ എ എടുത്ത കേസിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കേണ്ടതെന്ന വിധിയുള്ളതായും കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂടികാട്ടുകയുണ്ടായി. അതേസമയം, എൻഐ കേസെടുക്കുന്നതിന് മുൻപ് കസ്റ്റംസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയതെന്നും ആ കേസ് ഹൈകോടതിക്ക് പരിഗണിക്കാമെന്ന മറുവാദവും ഉയരുന്നുണ്ട്. കസ്റ്റംസ് എടുത്ത കേസിൽ മാത്രമാണ് സ്വപ്ന ‘മുൻകൂർ ജാമ്യം തേടിയിട്ടുള്ളത് എന്നതാണ് ഇക്കാര്യത്തിൽ മുഖ്യമായി പറയുന്നത്. അതിനാൽ ഈ അപേക്ഷ ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും, കസ്റ്റംസ് പ്രതി ചേർത്ത കേസിൽ മുൻകൂർ ജാമ്യം എൻ ഐ എ കോടതിയിൽ നൽകാനാവില്ലല്ലോ എന്ന മറുചോദ്യവും ഉയരുന്നുണ്ട്.
സ്വർണ്ണ ക്കടത്ത് നടത്തിയ പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന അന്വേഷണം ആവശ്യമാണെന്നാണ് എൻ ഐ എയുടെ എഫ് ഐ ആറിൽ പറഞ്ഞിട്ടുള്ളത്. ആയതിനാൽ സ്വപ്നയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നതാണ് എൻ ഐ എയുടെ ആവശ്യം. ഈ സാഹചര്യത്തിൽ കസ്റ്റംസ് എടുത്ത കേസെന്ന പരിഗണയിൽ മാത്രം സ്വപ്നക്ക് ജാമ്യം ലഭിച്ചാലും, എൻ ഐ എക്ക് നിലവിലുള്ള എഫ് ഐ ആർ പ്രകാരം സ്വപ്നസുരേഷിനെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാം.
വള്ളിക്കീഴൻ