മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്.
KeralaGulfNewsBusinessCrime

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. ഐ ടി സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറുമായി ബന്ധപ്പെട്ട ഫയലുകൾ അടക്കമുള്ള സാധന സാമഗ്രികൾ മുഖ്യമന്ത്രിയുടെ ഓഫിൽ നിന്ന് നീക്കം ചെയ്തതിനു തൊട്ടുപിറകെയായിരുന്നു കസ്റ്റംസ് റെയ്ഡ് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ ഉണ്ടായത്.

സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കേസിലെ പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും ഈ ഫ്‌ളാറ്റില്‍ വെച്ച്‌ കൂടിക്കാഴ്ച്ച നടത്തിയിരുന്നതായുള്ള സംശയത്തെ തുടർന്നായിരുന്നു റെയ്ഡ് എന്നാണ് സൂചന. കസ്റ്റംസ് പരിശോധന ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ഫ്‌ളാറ്റിലെ രണ്ടു ജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരന്റെയും കെയര്‍ ടേക്കറുടെയും മൊഴിയാണ് കസ്റ്റംസ് രേഖപ്പെടുത്തുന്നുണ്ട്. സ്വര്‍ണ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് ഈ ഫ്‌ളാറ്റില്‍ വെച്ചാണെന്നാണ് പ്രാഥമിക നിഗമനം. സ്വപ്ന സുരേഷ് പലതവണ ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ വന്നിട്ടുണ്ട്.

Related Articles

Post Your Comments

Back to top button