സ്രവം എടുത്ത ശേഷം എസ് ഐ ആറ് ദിവസം ജോലിയിൽ തുടർന്നു. പരിശോധന ഫലം വന്നപ്പോൾ പോസിറ്റീവ്. പത്ത് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 50 പേർ സമ്പർക്ക പട്ടികയിൽ.
KeralaLocal NewsHealth

സ്രവം എടുത്ത ശേഷം എസ് ഐ ആറ് ദിവസം ജോലിയിൽ തുടർന്നു. പരിശോധന ഫലം വന്നപ്പോൾ പോസിറ്റീവ്. പത്ത് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 50 പേർ സമ്പർക്ക പട്ടികയിൽ.

പൂന്തുറ പോലീസ് സ്റ്റേഷനിലെ എസ് ഐക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ പത്ത് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 50 പേർ ആണ് നിരീക്ഷണത്തിൽ പോയത്. സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലാം തീയതിയാണ് എസ് ഐ ഉള്‍പ്പെടെ നാല്‍പ്പതിലേറെ ഏറെ പോലീസ് ഉദ്യോഗസ്ഥരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. വെള്ളിയാഴ്ചയാണ് ഫലം ലഭിച്ചത്. രാത്രി പത്ത് മണിയോടെ എസ്‌ഐയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്രവം എടുത്ത ശേഷം ആറ് ദിവസം ഇദ്ദേഹം ഡ്യൂട്ടി ചെയ്തിരുന്നു.
സ്രവം പരിശോധനയ്ക്ക് എടുത്തെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടർന്നതാണ് പ്രശ്നമായത്. എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി ഇടപഴകിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. 50 പേരാണ് പ്രാഥമിക സമ്പർക്ക [നാട്ടികയിൽ മാത്രം ഉള്ളത്. പത്ത് പോലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇപ്പോഴും ഡ്യൂട്ടിയിലാണ്. കോവിഡ് സ്ഥിരീകരിച്ച എസ് ഐ വെള്ളിയാഴ്ച കുമരിച്ചന്ത ജംക്ഷനിൽ ഡ്യൂട്ടി ചെയ്തു. നഗരത്തിലെ അതിതീവ്ര കണ്ടെയ്‌മെന്റ് സോണ്‍ പ്രദേശമാണ് പൂന്തുറ. ശനിയാഴ്ച പോലീസ് സ്റ്റേഷന്‍ അണുനശീകരണം നടത്തും, കഴിഞ്ഞ ദിവസം പൂന്തുറയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്‍ട്രോള്‍ റൂം എസ് ഐക്കും കോവിഡ് സ്ഥിരീകരിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button