Kerala NewsLatest News
ബാലുശ്ശേരിയില്‍ ധര്‍മ്മജന് തോല്‍വി, എൽഡിഎഫ് സ്ഥാനാർഥി സച്ചിൻദേവിന് ജയം
ബാലുശ്ശേരിയില്‍ ധര്‍മ്മജന് തോല്‍വി, എൽഡിഎഫ് സ്ഥാനാർഥി സച്ചിൻദേവിന് ജയം. 1800 വോട്ടിന്റെ ലീഡാണ് സച്ചിന്‍ നേടിയത്. പാലക്കാട് എൻഡിഎ സ്ഥാനാർഥി ഇ.ശ്രീധരന് ആറായിരത്തിലേറെ വോട്ടിന്റെ ലീഡ് . കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ്റെ ലീഡ് 10000 കഴിഞ്ഞു . ചാലക്കുടിയില്‍ ഏഴ് റൗണ്ട് പിന്നിടുമ്പോള്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു.
പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് രണ്ടാമത്. വടകരയില്‍ കെകെ രമ 7014 വോട്ടിന് മുന്നില്‍. തൃത്താലയില്‍ എംബി രാജേഷ് 89 വോട്ടിന് മുന്നില്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി ഒഎസ് അംബിക 5460 വോട്ടിനു ലീഡ് ചെയ്യുന്നു.