Kerala NewsLatest NewsNews
കേരളത്തിന് 65ന്റെ ചെറുപ്പം
കൊച്ചി: ഇന്ന് കേരളപ്പിറവി. ഐക്യകേരളം രൂപീകരിച്ച് 65 വര്‍ഷം തികഞ്ഞു. 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപീകരിച്ചത്. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് കേരളം രൂപീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഐക്യമലയാളപ്രസ്ഥാനത്തിന്റെത് ഉള്‍പ്പടെ വിവിധസന്നദ്ധസംഘടനകളും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്‌കാരികവകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി നിയമസഭയിലും ലോക്സഭയിലും അംഗങ്ങളായ വനിതകളെ ഇന്ന് ആദരിക്കും.