Latest NewsNationalNewsPolitics

ഗ്രൂപ്പ് പോര് ശമിപ്പിക്കാനിറങ്ങിയ ഹൈക്കമാന്‍ഡിന് രാജസ്ഥാനില്‍ പുതിയ വെല്ലുവിളി

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് പിളരാതിരിക്കാന്‍ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിച്ച ഹൈക്കമാന്‍ഡിന് പുതിയ തലവേദന. മന്ത്രിസഭയില്‍ അശോക് ഗെഹ്‌ലോട്ടിനുള്ള അപ്രമാദിത്വം അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റിനെക്കൂടി കണക്കിലെടുത്താണ് പുതിയ മന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കുന്നത്. പുതിയ മന്ത്രിസഭയിലേക്ക് വരുന്ന 15 മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് 12 എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും.

ഇതില്‍ ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മാറിയ നാല് എംഎല്‍എമാരും ഉള്‍പ്പെടും. ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മറായി ലഖന്‍ മീണ, വാജിബ് അലി, ജോഗീന്ദര്‍ അവാന, സന്ദീപ് യാദവ് എന്നിവര്‍ ചടങ്ങ് ബഹിഷ്‌കരിക്കും. ആല്‍വാറില്‍ നിന്നുള്ള ആറ് എംഎല്‍എമാരും ഭരത്പൂരില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരും ചടങ്ങ് ബഹിഷ്‌കരിക്കും. നേരത്തെ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിമതനീക്കം തോല്‍പിച്ച് ഗെഹ്‌ലോട്ടിനൊപ്പം ഉറച്ച് നിന്ന ഈ എംഎല്‍എമാരെ മന്ത്രിസഭ പുനസംഘടനയില്‍ തഴഞ്ഞുവെന്നതാണ് ഇവരുടെ പരാതി.

നേരത്തെ ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വന്നപ്പോള്‍ പിന്തുണച്ചവരാണ് ഈ എംഎല്‍എമാര്‍. അന്ന് സച്ചിന്‍ പൈലറ്റ് മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അത് വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഇവര്‍ അറിയിക്കുകയും ചെയ്തിരുന്നു. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതില്‍ അഞ്ച് പേര്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്നുള്ളവരും ആറ് പേര്‍ അശോക് ഗെഹ്‌ലോട്ട് ക്യാമ്പില്‍ നിന്നും ഉള്ളവരാണ്.

സച്ചിന്‍ പൈലറ്റ് പക്ഷക്കാരായ ഹേമറാം ചൗധരി, മുരാരി ലാല്‍ മീണ, സാഹിദ ഖാന്‍, രാജേന്ദ്ര സിംഗ് ഗുധ, ബ്രിജേന്ദ്ര ഒല എന്നിവര്‍ മന്ത്രിമാരാകും. മഹേന്ദ്രജീത് സിംഗ് മാള്‍വിയ, ശകുന്തള റാവത്ത്, ഗോവിന്ദ് റാം മേഘ്വാള്‍, മഹേഷ് ജോഷി, രാംലാല്‍ ജാഠ്, വിശ്വേന്ദ്ര സിംഗ്, മമത ഭൂപേഷ്, ടികാറാം ജൂലി, രമേഷ് മീണ, ഭജന്‍ലാല്‍ ജാതവ് എന്നിവരാണ് അശോക് ഗെഹ്‌ലോട്ടിന്റെ നോമിനികളായി അധികാരമേല്‍ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button