CovidHealthKerala NewsLatest NewsNews
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി.

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാഞ്ഞിപ്പിള്ളി പാറത്തോട് സ്വദേശി അബ്ദുല്‍ സലാം 71 ആണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 32 ആയി. ഓട്ടോ ഡ്രൈവറായിരുന്നു.
അബ്ദുല്‍ സലാമിന് വൃക്ക സംബന്ധമായ അസുഖങ്ങളും പ്രമേഹവും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അബ്ദുല്‍ സലാമിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് അധികൃതർ ശ്രമം നടത്തി വരുകയാണ്.