Kerala NewsLatest NewsLaw,NewsSabarimala

ഹലാല്‍ ശര്‍ക്കര: ഭക്ഷ്യസുരക്ഷ വകുപ്പ് കമ്മീഷണര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പട്ടു. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിശദീകരണം തേടിയത്. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ.ജെ.ആര്‍. കുമാറാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

മറ്റ് മതസ്ഥരുടെ മുദ്ര പതിപ്പിച്ചിട്ടുള്ള ആഹാരസാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വാദം. പ്രസാദ നിര്‍മാണത്തിനായി ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കരയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ കുറ്റമാണ് എന്നും ഹര്‍ജിയില്‍ ആരോപിച്ചട്ടുണ്ട്. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മിച്ചിട്ടുളള പ്രസാദം വിതരണം ചെയ്യുന്നത് അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button