രാത്രി ഉറക്കം ഒന്‍പതു മണിക്കൂറില്‍ കൂടിയാല്‍ അകാല മരണ സാധ്യത 34 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ഒക്ലഹോമ സര്‍വകലാശാലയുടെ പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഉറക്കം നമ്മുടെ ശരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടാനും വീണ്ടെടുക്കാനുമൊക്കെ പ്രധാനമാണ്. പേശി തകരാറ് പരിഹരിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വീണ്ടെടുക്കലിനുമൊക്കെ ഉറക്കം അനിവാര്യമാണ്. ഉറക്കരീതികളും ആരോഗ്യ അപകടങ്ങളും തമ്മിലുള്ള ബന്ധമായിരുന്നു പഠന വിഷയം. 79 പഠനങ്ങള്‍ വിശകലനം ചെയ്യുകയും അവയില്‍ പങ്കെടുത്ത ഓരോരുത്തരുടെയും ഉറക്കശീലങ്ങള്‍ ഒരു വര്‍ഷം വരെ നിരീക്ഷിക്കുകയും ചെയ്തു. മോശം ആരോഗ്യത്തിനോ മരണത്തിനോ ഉള്ള അപകടസാധ്യതയില്‍ ഉറക്കത്തിന്റെ ദൈര്‍ഘ്യത്തിന്റെ സ്വാധീനം വിലയിരുത്തുന്നതിനായിരുന്നു ഇത്.
ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് മരണ സാധ്യത 34 ശതമാനം വരെ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മരണസാധ്യത വര്‍ധിക്കുന്നത് മുതല്‍ പ്രമേഹം, വിഷാദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുമായുള്ള ബന്ധം വരെ, അമിത ഉറക്കം കൂടുതല്‍ ആഴത്തിലുള്ള ഒന്നിന്റെ സൂചനയായിരിക്കാമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകത വ്യത്യാസപ്പെടുന്നു. കൗമാരക്കാര്‍ക്ക് സാധാരണയായി 8 മുതല്‍ 10 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. ആരോഗ്യമുള്ള മിക്ക മുതിര്‍ന്നവര്‍ക്കും രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. ഉറക്കത്തിന്റെ ഗുണനിലവാരവും സ്ഥിരതയും ദൈര്‍ഘ്യം പോലെ തന്നെ പ്രധാനമാണ്. ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നുണ്ടെങ്കിലും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍, വൈദ്യസഹായം തേടേണ്ടത് ആവശ്യമാണെന്നും പഠനത്തില്‍ പറയുന്നു. അമിതമായ ഉറക്കം ചിലപ്പോള്‍ ഗുരുതര രോഗാവസ്ഥയുടെ ലക്ഷണമാകാം