വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ
വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025 ആരംഭിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ സെയിൽ, ഉപഭോക്താക്കൾക്ക് വിവിധ ഉൽപ്പന്നങ്ങൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഈ മാസം 6 മുതൽ 11 വെരയാണ് ഓഫർ.
സ്മാർട്ട്ഫോണുകൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ടിവികൾ, ഇയർപോഡുകൾ, സ്പീക്കറുകൾ, സൗണ്ട്ബാറുകൾ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രത്യേക ഓഫറുകളിൽ ലഭ്യമാണ്.
ബജറ്റ് ഫോണുകളിൽ നിന്ന് പ്രീമിയം മോഡലുകളായ Samsung Galaxy S24 Ultra 5G, iPhone 15 എന്നിവയും ഓഫർ പ്രൈസിൽ ലഭ്യമാകും. Galaxy S24 Ultra 5G 79,999 രൂപക്കും iPhone 15 57,249 രൂപക്കും സ്വന്തമാക്കാം. ഫെസ്റ്റിവൽ സെയിലിൽ 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ, നോ-കോസ്റ്റ് EMI ഓപ്ഷനുകൾ എന്നിവയും ലഭ്യമാണ്. SBI കാർഡ് ഉപഭോക്താക്കൾക്ക് അധിക വിലക്കിഴിവും ലഭിക്കും.
സോണി, ആപ്പിൾ, ബോസ്, സാംസങ്, ജെബിഎൽ, റേസർ, ലോഗിടെക് തുടങ്ങിയ ബ്രാൻഡുകളുടെ ഹെഡ്സെറ്റുകൾക്ക് 60% വരെ വിലക്കിഴിവ് ലഭ്യമാകും. കൂടാതെ, കൂപ്പൺ ഡിസ്കൗണ്ടുകളും ക്യാഷ്ബാക്ക് സൗകര്യവും ഉപഭോക്താക്കൾക്ക് സെയിലിന്റെ ഭാഗമായി ലഭ്യമാകും.
ഐഫോണുകൾക്കും മറ്റ് മുൻനിര ഫോണുകൾക്കും വേണ്ടി കാത്തിരിക്കുന്നവർക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ വലിയൊരു അവസരമാകും.
Tag: Amazon Great Freedom Festival Sale begins with huge offers