Editor's ChoiceKerala NewsLatest NewsLocal NewsNews
		
	
	
ഓടിക്കൊണ്ടിരുന്ന കാർ കത്തി, യാത്രക്കാരെ രക്ഷപെടുത്തി.

തിരുവനന്തപുരം /നഗരത്തിലെ റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. തിരുവനന്തപുരത്തെ പട്ടം പ്ലാമൂടിൽ തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. കാറിന്റെ മുൻഭാഗത്ത് ബോണറ്റിന്റെ ഭാഗത്ത് നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു.തിരുനെല്‍വേലി സ്വദേശി അന്തോണി സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിർത്തിയത് വലിയൊരു അപകടം ഒഴിവായി. തുടർന്ന് നാട്ടുകാർ കാറിലുള്ളവരെയൊക്കെ പുറത്തിറക്കി. കാര്‍ പൂർണമായും കത്തിനശിച്ചു. തുടർന്ന് ഫയര്‍ ഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.
				


