CrimeKerala NewsLatest NewsLocal NewsNationalNews

സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളുമായി അറ്റാഷെ 30 ദിവസത്തിനുള്ളിൽ സംസാരിച്ചത് 117 തവണ.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളും യു.എ.ഇ അറ്റാഷെയും തമ്മില്‍ ജൂൺ മാസത്തിലെ മുപ്പത് ദിവസത്തിനുള്ളിൽ സംസാരിച്ചത് 117 തവണ. പ്രതികളുമായി തുടർച്ചയായി ഫോണില്‍ അറ്റാഷെ സംസാരിച്ചതായുള്ള കോള്‍ലിസ്റ്റ് പുറത്ത് വന്നു. സ്വപ്‌നയും അറ്റാഷെയും തമ്മില്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ 117 തവണ ഫോണില്‍ സംസാരിച്ചതായിട്ടാണ് കാൾ ലിസ്റ്റ് പറയുന്നത്.
ജൂലൈ 1 മുതല്‍ നാല് വരെ 35 തവണ അറ്റാഷെ വിളിച്ചിരുന്നു. ജൂലൈ 3 ന് മാത്രം 20 തവണ അറ്റാഷെയും പ്രതികളും തമ്മില്‍ സംസാരിച്ചിരുന്നു.
സരിത്ത് നയതന്ത്ര ബാഗ് ഏറ്റെടുക്കാന്‍ വരുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടുകൊടുത്തിരുന്നില്ല. തുടര്‍ന്ന് ഔദ്യോഗിക വേഷത്തിലെത്തിയ അറ്റാഷെ ബാഗ് വിട്ടുകൊടുക്കണ മെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

തുടർന്നും, ബാഗ് വിട്ടുകൊടുക്കാതിരുന്നതോടെ ബാഗ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റംസ് കമ്മീഷണറും കാര്‍ഗോയുടെ ചുമത ലയുള്ള ഉദ്യോഗസ്ഥരും അതിനും തയ്യാറായില്ല. തുടര്‍ന്ന് അറ്റാഷെയ്ക്ക് എംബസിയില്‍ നിന്ന് അന്വേഷണത്തോട് സഹകരിക്കണമെന്ന നിർദേശം ലഭിക്കുകയായിരുന്നു. അഞ്ചാം തിയതി ബാഗ് തുറന്ന് പരിശോധിക്കുന്നത്. അത് അറ്റാഷെയുടെ സാന്നിധ്യത്തിലായിരുന്നു. തുടര്‍ന്ന് കാര്യം തിരിക്കയപ്പോള്‍ സരിത്തിനെയാണ് ബാഗേജ് വാങ്ങാന്‍ ചുമതലപ്പെടുത്തിയതെന്നും ഭക്ഷണസാധനങ്ങള്‍ എത്തിക്കാനാണ് പറഞ്ഞതെന്നുമാണ് അറ്റാഷെ കസ്റ്റംസിനോട് പറയുന്നത്.
അതിനിടെ സന്ദീപ് നായരുടെ അപേക്ഷ എന്‍.ഐ കോടതിയില്‍ പരിഗണിക്കുമ്പോള്‍ അറ്റാഷെയുടെ പങ്ക് പരിശോധിക്കണമെന്ന് സന്ദീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നതാണ്. സ്വര്‍ണക്കടത്തിന് അറ്റാഷെ സഹായിച്ചതായി സരിത്തിന്റെ മൊഴി ലഭിച്ചെന്ന് എന്‍.ഐ.എ സൂചിപ്പിച്ചതായി വാർത്തകളും വന്നിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികളികളുമായി അന്വേഷണ ഉദ്യോഗസഥര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button