കേരളത്തിൽ പ്രതിദിന രോഗികളിൽ കുതിപ്പ്, 722 പേർക്ക് കൂടി കോവിഡ്, രണ്ട് മരണം,രോഗ ബാധിതരുടെ എണ്ണം 10000 കവിഞ്ഞു.
NewsKeralaLocal NewsHealthObituary

കേരളത്തിൽ പ്രതിദിന രോഗികളിൽ കുതിപ്പ്, 722 പേർക്ക് കൂടി കോവിഡ്, രണ്ട് മരണം,രോഗ ബാധിതരുടെ എണ്ണം 10000 കവിഞ്ഞു.

കേരളത്തിൽ 722 കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 10000 കവിഞ്ഞു. രോഗബാധിതൽ 10275 ആയി ഉയർന്നു. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 157 പേര് വിദേശത്തുനിന്നു വന്നവരും, 62 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം സംസ്ഥാനത്ത് വർധിക്കുകയാണ്. വ്യാഴാഴ്ച മാത്രം 481 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 34 ആണ്. ആരോഗ്യപ്രവര്‍ത്തകര്‍ – 12, ബിഎസ്എഫ് ജവാന്മാര്‍ – 5, ഐടിബിപി ജീവനക്കാര്‍ – 3 എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചതാണ്.

രണ്ട് മരണം ഉണ്ടായി. തൃശൂർ ജില്ലയിലെ തമ്പുരാൻ പടി സ്വദേശി അനീഷ്, കണ്ണൂർ പുളിയനമ്പ്ര സ്വദേശി മുഹമ്മദ് സലീഹ്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനായിരുന്നു. സലീഹ് അഹമ്മദാബാദിൽനിന്നു വന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 228 പേരാണ് രോഗമുക്തി നേടിയത്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 722ൽ 339 കേസുകളും തിരുവനന്തപുരത്താണ്.

തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂര്‍ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1. കണ്ണൂര്‍ 8, കാസര്‍കോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാംപിളുകള്‍ പരിശോധിച്ചു. 1,83900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. 804 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5372 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത് ഇതില്‍ 7797 സാംപിളുകളുടെ ഫലം വരാനുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16444 സാമ്പിളുകളാണ് പരിശോധിച്ചത്.വ്യാഴാഴ്ച16 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Related Articles

Post Your Comments

Back to top button